സഹകരണ ബാങ്കുകളിൽ കുടിശികയായവർക്ക് ആശ്വാസം. റിസ്ക് ഫണ്ട് നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ച് മന്ത്രി എം.ലിജു

സഹകരണ ബാങ്കുകളിൽ കുടിശികയായവർക്ക് ആശ്വാസം. റിസ്ക് ഫണ്ട് നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ച് മന്ത്രി എം.ലിജു
Nov 10, 2026 02:03 PM | By PointViews Editor

സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തവർക്ക് ആശ്വാസമായി റിസ്‌ക് ഫണ്ട് പദ്ധതിയുടെ നിബന്ധനകൾക്ക് ഇളവ് വരുത്തിയതായി സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. നിലവിൽ ആറു മാസത്തെ തിരിച്ചടവ് കുടിശ്ശികയുണ്ടെങ്കിൽ റിസ്‌ക് ഫണ്ട് ആനുകൂല്യം നിരസിച്ചിരുന്ന സ്ഥാനത്ത്, ഇനി മുതൽ ഒരു വർഷം വരെ കുടിശ്ശികയുള്ളവർക്കും സഹായം ലഭ്യമാക്കാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ സഹകരണ റിസ്‌ക് ഫണ്ട് പദ്ധതി ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


മാരകരോഗങ്ങൾ ബാധിച്ചവർക്കും കുടുംബനാഥൻ മരണപ്പെട്ട കുടുംബങ്ങൾക്കും ആശ്വാസമേകുകയാണ് സർക്കാരിന്റെ ലക്ഷ്യം. ക്യാൻസർ, വൃക്കരോഗം തുടങ്ങി അതീവ ഗുരുതരമായ രോഗങ്ങൾ ബാധിച്ച് വായ്പക്കാരൻ മരണപ്പെട്ടാൽ എത്ര മാസത്തെ കുടിശ്ശികയുണ്ടെങ്കിലും റിസ്‌ക് ഫണ്ട് ആനുകൂല്യം നൽകാൻ നിർണായക തീരുമാനമെടുത്തിട്ടുണ്ട്. ഇതിനായുള്ള പുതിയ ചട്ടങ്ങൾക്ക് രൂപം നൽകിയതായും മന്ത്രി പറഞ്ഞു. സാധാരണക്കാരുടെ ആവശ്യങ്ങൾക്കായി ഗ്രാമങ്ങളിലും നഗരങ്ങളിലും രൂപപ്പെട്ട കൂട്ടായ്മകളാണ് സഹകരണ പ്രസ്ഥാനങ്ങൾ. സംസ്ഥാനത്ത് ഇത്തവണ മൂവായിരത്തിൽപരം അപേക്ഷകളിലായി 37 കോടി രൂപയുടെ റിസ്‌ക് ഫണ്ട് ധനസഹായമാണ് വിതരണം ചെയ്യുന്നത്. വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ ദുരിതത്തിലാകുന്ന കുടുംബങ്ങൾക്ക് സർക്കാർ നൽകുന്ന വലിയൊരു കൈത്താങ്ങാണ് ഈ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.


സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതിന് മുമ്പ് മരണപ്പെട്ട 3,420 വായ്പക്കാരുടെ ആശ്രിതർക്കായി 37.27 കോടി രൂപയുടെ റിസ്‌ക് ഫണ്ട് ധനസഹായ വിതരണമാണ് ആരംഭിച്ചത്. ഉദ്ഘാടന വേദിയിൽ വച്ച് തിരുവനന്തപുരം ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങൾക്കും 77 സൊസൈറ്റികളിലായി 236 വായ്പക്കാരുടെ ആശ്രിതർക്കും 2,85,39,397 രൂപയുടെ ധനസഹായ ചെക്കുകൾ കൈമാറി. എല്ലാ ജില്ലകളിലും അതത് ജില്ലാ ജോയിന്റ് രജിസ്ട്രാർമാരുടെ നേതൃത്വത്തിൽ റിസ്‌ക് ഫണ്ട് ധനസഹായം വിതരണം ചെയ്യും.


ഉദ്ഘാടന ചടങ്ങിന് സഹകരണ സംഘം രജിസ്ട്രാർ അനു എസ്. നായർ അധ്യക്ഷത വഹിച്ചു. ബോർഡ് സെക്രട്ടറി രഞ്ജു. ആർ, സഹകരണ മേഖലകളിലെ ചെയർപേഴ്‌സൺമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Relief for those in arrears with cooperative banks. Minister M. Liju announces relaxation in risk fund conditions.

Related Stories
കെപിസിസി പ്രസിഡൻ്റ് സ്ഥാനം; വീണ്ടും  മാത്യു കുഴൽനാടനിലേക്ക് ?

Nov 10, 2026 05:42 PM

കെപിസിസി പ്രസിഡൻ്റ് സ്ഥാനം; വീണ്ടും മാത്യു കുഴൽനാടനിലേക്ക് ?

കെപിസിസി പ്രസിഡൻ്റ് സ്ഥാനം; വീണ്ടും മാത്യു കുഴൽനാടനിലേക്ക്...

Read More >>
വയോജന വകുപ്പുമായി 12 സ്ഥാപനങ്ങൾ ധാരണാപത്രം ഒപ്പുവച്ചു.

Nov 10, 2026 01:22 PM

വയോജന വകുപ്പുമായി 12 സ്ഥാപനങ്ങൾ ധാരണാപത്രം ഒപ്പുവച്ചു.

വയോജന വകുപ്പുമായി 12 സ്ഥാപനങ്ങൾ ധാരണാപത്രം...

Read More >>
കള്ള പോരാളി പ്രകാശ് രാജിൻ്റെ കാലടി ഉഡായിപ്പ് സമരം സ്പോൺസർ ചെയ്തത് മുട്ടിൽ മരംകൊത്തിയോ?

Nov 10, 2026 12:26 PM

കള്ള പോരാളി പ്രകാശ് രാജിൻ്റെ കാലടി ഉഡായിപ്പ് സമരം സ്പോൺസർ ചെയ്തത് മുട്ടിൽ മരംകൊത്തിയോ?

കള്ള പോരാളി പ്രകാശ് രാജിൻ്റെ കാലടി ഉഡായിപ്പ് സമരം സ്പോൺസർ ചെയ്തത് മുട്ടിൽ...

Read More >>
മയക്കുമരുന്ന് മാഫിയയെ തൂത്തെറിയും വരെ തൂഫാൻ തുടരും.  ഇരുന്നൂറ് കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടി നശിപ്പിച്ചുവെന്ന്  മന്ത്രി രമേശ് ചെന്നിത്തല.

Nov 10, 2026 11:25 AM

മയക്കുമരുന്ന് മാഫിയയെ തൂത്തെറിയും വരെ തൂഫാൻ തുടരും. ഇരുന്നൂറ് കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടി നശിപ്പിച്ചുവെന്ന് മന്ത്രി രമേശ് ചെന്നിത്തല.

മയക്കുമരുന്ന് മാഫിയയെ തൂത്തെറിയും വരെ തൂഫാൻ തുടരും. ഇരുന്നൂറ് കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടി നശിപ്പിച്ചുവെന്ന് മന്ത്രി രമേശ്...

Read More >>
ചാനലിൽ കയറിയിരുന്ന് സദാചാര ഗുണ്ടായിസം തള്ളുന്ന മാധ്യമ പ്രവർത്തകരെയും മാപ്രാണിച്ചികളുടെയും അണ്ണാക്കിൽ വിമർശനത്തിൻ്റെ ആറ്റംബോംബിട്ട് കോൺഗ്രസ് നേതാവ് ശ്രീനാ ദേവി കുഞ്ഞമ്മ

Nov 9, 2026 09:06 PM

ചാനലിൽ കയറിയിരുന്ന് സദാചാര ഗുണ്ടായിസം തള്ളുന്ന മാധ്യമ പ്രവർത്തകരെയും മാപ്രാണിച്ചികളുടെയും അണ്ണാക്കിൽ വിമർശനത്തിൻ്റെ ആറ്റംബോംബിട്ട് കോൺഗ്രസ് നേതാവ് ശ്രീനാ ദേവി കുഞ്ഞമ്മ

ചാനലിൽ കയറിയിരുന്ന് സദാചാര ഗുണ്ടായിസം തള്ളുന്ന മാധ്യമ പ്രവർത്തകരെയും മാപ്രാണിച്ചികളുടെയും അണ്ണാക്കിൽ വിമർശനത്തിൻ്റെ ആറ്റംബോംബിട്ട് കോൺഗ്രസ്...

Read More >>
ട്രോൾ ഉണ്ടാക്കൂ....  സമ്മാനം നേടൂ...  ലഹരിക്കെതിരെ പോരാടൂ....

Nov 9, 2026 04:29 PM

ട്രോൾ ഉണ്ടാക്കൂ.... സമ്മാനം നേടൂ... ലഹരിക്കെതിരെ പോരാടൂ....

ട്രോൾ ഉണ്ടാക്കൂ.... സമ്മാനം നേടൂ... ലഹരിക്കെതിരെ...

Read More >>
Top Stories